Site iconSite icon Janayugom Online

ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ മസ്‌ക് ട്വിറ്റര്‍ വൃത്തിയാക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ദ്രുതനീക്കം. ട്വിറ്ററിന്റെ സിഇഒ, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെലോണ്‍മസ്‌ക് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ സിഇഒ പരാഗ് അഗര്‍വാളിനെയും ലീഗല്‍ എക്‌സിക്യൂട്ടീവ് വിജയ ഗാഡെയെയും പുറത്താക്കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ മസ്‌ക് ട്വിറ്റര്‍ വൃത്തിയാക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങാനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ പൂര്‍ത്തിയാക്കിയ മസ്‌ക് ഒരു സിങ്ക് കൈയില്‍ പിടിച്ച് ട്വിറ്റര്‍ ആസ്ഥാനത്തില്‍ പ്രവേശിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നാരോപിച്ച് ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കി. അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു. ഇതിനിടെയാണ് കരാറുമായി മുന്നോട്ടുപോകുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചത്. പിന്നാലെ ട്വിറ്ററിലെ ബയോയും മസ്‌ക് മാറ്റി. ചീഫ് ട്വീറ്റ് എന്നാണ് പുതിയ ബയോ.

Eng­lish sum­ma­ry; Musk has report­ed­ly start­ed clean­ing up Twit­ter after com­plet­ing the acquisition

You may also like this video;

Exit mobile version