ആപ്പിള്‍-ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന് ഇലോണ്‍ മസ്ക്. ഐഫോണുകള്‍ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുമെന്ന ഗുരുതരമായ ആരോപണമാണ് മസ്ക് ഉയര്‍ത്തുന്നത്.
തന്റെ കമ്പനികളിലെത്തുന്ന സന്ദര്‍ശകരുടെ ഐഫോണുകള്‍ സുരക്ഷാ കവാടത്തില്‍ വച്ച് വാങ്ങി പ്രത്യേക പെട്ടിയില്‍ സൂക്ഷിക്കുമെന്നും മസ്ക് എക്സില്‍ കുറിച്ചു.
നേരത്തെ ഓപ്പണ്‍ എഐയുടെ സ്ഥാപകരിലൊരാളായ ഇലോണ്‍ മസ്ക് പിന്നീട് കമ്പനിയുടെ നയംമാറ്റങ്ങളില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയായിരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി എഐ വികസിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്നും സിഇഒ സാം ആൾട്ട്‌മാന്‍ വ്യതിചലിച്ചതായാണ് മസ്കിന്റെ ആരോപണം.
English Summary:Musk says Apple will ban devices
You may also like this video