ഇലോണ്‍ മസ്കിനെതിരെ വാര്‍ത്ത നല്‍കിയതിന് പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് ട്വിറ്റർ. വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്‌സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനുകൾക്ക് പിന്നിലെ കാരണം എന്താണെന്ന് പ്ലാറ്റ്‌ഫോം കൃത്യമായി വിശദീകരിച്ചിട്ടില്ല. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നു എന്ന സന്ദേശമാണ് ഇവർ ലഭിച്ചത്. അതേസമയം വിഷയത്തിൽ മസ്‌കോ ട്വിറ്ററോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: Elon Musk starts banning critical journalists from Twitter
You may also like this video