ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം മസ്കിന്റെ ആസ്തി 40,000 കോടി ഡോളര്‍ കടന്നു. ഇതാദ്യമായാണ് ലോകത്തിൽ തന്നെ ഒരു വ്യക്തിയുടെ ആസ്തി ഈ നിലവാരം മറികടക്കുന്നത്. മസ്കിന്റെ തന്നെ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയ ഇടപാടാണ് അദ്ദേഹത്തിന്റെ ഈ അപൂര്‍വ്വ നേട്ടത്തിന് നിര്‍ണായക സ്വാധീനം ചെലുത്തിയത്.
സ്‌പേസ് എക്സിന്റെ ഇൻസൈഡർ ഷെയർ വില്പനയാണ് അദ്ദേഹത്തിന്റെ ആസ്തി കുത്തനെ ഉയർത്തിയത്. ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇത് ഇരട്ടിയായി ഉയർന്നു. സെൽഫ്-ഡ്രൈവിങ് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ക്രെഡിറ്റുകൾ ഇല്ലാതാക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനത്തോടെ ടെസ്‌ല ഇങ്കിന്റെ ഓഹരി ഏകദേശം 65 ശതമാനം ഉയര്‍ന്നു.