Site iconSite icon Janayugom Online

യുപിയിൽ മുസ്‌ലിം യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍താഫ് എന്ന യുവാവിനെയാണ് കസ്ഗഞ്ചിലെ സര്‍ദാര്‍ കോട്‌വാലി സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിന്ദു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനായി പൊലീസ് അല്‍താഫിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 

അല്‍താഫിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അല്‍താഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും മണിക്കൂറിനുള്ളില്‍ ചാന്ദ് മിയാന്‍ ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് അറിയിച്ചെന്നും പിതാവ് ചാഹത് മിയാന്‍ പറഞ്ഞു. യുവാവ് ആത്മഹത്യ ചെയ്തതായി പൊലീസ് പറയുന്ന ശുചിമുറിയിലെ പൈപ്പിന് വെറും രണ്ട് അടി മാത്രം ഉയരമാണുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്പി റോഹന്‍ പ്രമോദ് ബോത്രെ അറിയിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് അല്‍താഫിന്റെ മരണം സംഭവിച്ചതെന്നും പൊലീസുകാരുടെ പക്കല്‍ നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry : mus­lim boy died in police cus­tody in uttarpradesh

You may also like this video :

Exit mobile version