Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ 2.5 കോടി വിലമതിക്കുന്ന ഭൂമി വിട്ടുകൊടുത്ത് മുസ്ലീം കുടുംബം

ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ കൈത്വാലിയ പ്രദേശത്ത് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര നിർമ്മാണത്തിനായി 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി വിട്ടുകൊടുത്ത് മുസ്ലീം കുടുംബം. വിരാട് രാമായൺ മന്ദിറിന്റെ നിര്‍മ്മാണത്തിന് വേണ്ടിയാണ് ഭൂമി ദാധം ചെയ്തത്. ഗുവാഹത്തി ആസ്ഥാനമായുള്ള ഈസ്റ്റ് ചമ്പാരനിലെ വ്യവസായി ഇഷ്തിയാഖ് അഹമ്മദ് എന്നയാണ് ഭൂമി സംഭാവന ചെയ്തത്.

രണ്ട് സമുദായങ്ങൾ തമ്മിലുള്ള സാമൂഹിക സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഖാന്റെയും കുടുംബത്തിന്റെയും ഈ സംഭാവനയെന്ന് പട്‌ന ആസ്ഥാനമായുള്ള മഹാവീർ മന്ദിർ ട്രസ്റ്റിന്റെ മേധാവി ആചാര്യ പറഞ്ഞു. ഖാനിന്റെയും കുടുംബത്തിന്റെയും സഹായമില്ലായിരുന്നെങ്കിൽ ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കില്ലായിരുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

eng­lish sum­ma­ry; Mus­lim fam­i­ly donates land worth Rs. 2.5 crore to build world’s largest Hin­du tem­ple in Bihar

you may also like this video;

Exit mobile version