വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ലൈംഗിക പ്രവൃത്തികളും ഇസ്‍ലാമിൽ വിലക്കപ്പെട്ടതാണെന്ന് അലഹബാദ് ഹൈകോടതിയുെടെ വിചിത്ര വിധി. വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന ദമ്പതികൾ സമർപ്പിച്ച ഹരജി തള്ളിയാണ് അലഹബാദ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, നരേന്ദ്ര കുമാർ ജോഹരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി.
വിവാഹബന്ധത്തിലൂടെയല്ലാത്ത ലൈംഗിക ബന്ധം ഇസ്‍ലാം മതം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഭാര്യയും ഭർത്താവും തമ്മിലല്ലാത്ത ലൈംഗിക ബന്ധം വ്യഭിചാരമായാണ് ഇസ്‍ലാമിൽ കണക്കാക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും വിവാഹേതര ബന്ധവും ഇസ്‍ലാം അംഗീകരിക്കുന്നില്ല. വിവാഹത്തിനു മുമ്പുള്ള ചുംബനവും സ്പർശനവും പോലുള്ള പ്രണയ ചേഷ്ടകളും വിലക്കപ്പെട്ടതാണ് ഇസ്‍ലാം മതത്തിലെന്നും ബെഞ്ച് വ്യക്തമാക്കി.
പെൺകുട്ടിയുടെ മാതാവിന് ഇരുവരും ഒന്നിച്ചു ജീവിക്കുന്നതിൽ എതിർപ്പുണ്ടെന്നും, മാതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതിനാല്‍ തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിചിത്ര വിധി.
English Summary: ‘Muslim Law Doesn’t Recognise Pre-Marital Sex; Fornification An Offence Under Quran’: Allahabad HC
You may also like this video

