സംസ്ഥാനകോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ മുസ്ലീംലീഗ്. പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് തങ്ങള്‍ക്കുള്ള പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഇപ്പോള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇതു കോണ്‍ഗ്രസ് സ്വയം പരിഹരിക്കുമെന്നാണ് വിശ്വാസം മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലല്ലോയെന്നും, പരിഹരിക്കാന്‍ വേറെ വഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെപുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഗ്രൂപ്പ് നേതാക്കളുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങാതെ നിലപാടിലുറച്ച് നില്‍ക്കുകയാണ്.ഇതിന് പിന്നാലെയാണ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ കെപിസിസി പ്രസിഡന്‍റ് സുധാകരന്‍ പരസ്യമായി രംഗത്തെത്തിയത്.തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ,ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.
പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കെപിസിസി നേതൃത്വത്തിനും താരീഖ് അന്‍വറിനുമെതിരെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.എന്നാല്‍ രണ്ടോ മൂന്നോ നേതാക്കള്‍ക്ക് മാത്രമാണ് പരാതിയുള്ളതെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മയാണെന്നും സുധാകരനും നേതാക്കള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.
ഹൈക്കമാന്‍ഡ് തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.തീരുമാനങ്ങളില്‍ നിന്ന് തങ്ങളെ അകറ്റിനിര്‍ത്തുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം നേതാക്കള്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെട്ടത്. പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തിയത്.
English Summary:
Muslim League Against Congress Group War
You may also like this video: