Site iconSite icon Janayugom Online

മുസ്ലീംലീഗില്‍ മൂന്നും ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നു; കുഞ്ഞാലികുട്ടി മണ്ഡലം മാറുന്നു

മുസ്ലീംലീഗില്‍ മുന്നു ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നു. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ് നല്‍കുന്നു. എന്നാല്‍‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ ചില നേതാക്കള്‍ മാറി നില്‍ക്കണമെന്ന നിലപാടിലുമാണ് പാര്‍ട്ടി നേതൃത്വം.

ഇതു ലീഗില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്,പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തവുമായി എന്നാല്‍ . പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും ഇളവ് നല്‍കാനാണ് ശ്രമം നടക്കുന്നത്,

മണ്ഡലം മാറി മത്സരിക്കാൻ തയ്യാറെയുക്കുകയാണ് കുഞ്ഞാലികുട്ടിയെന്നും പറയപ്പെടുന്നുകുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാൻ ആണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വേങ്ങരയിൽ മത്സരിച്ചേക്കാം. കെപിഎ മജീദ് മൂന്ന് ടേം പൂർത്തിയാക്കി മാറി നിൽക്കാൻ ഇടയുള്ളതിനാൽ തിരൂരങ്ങാടിയിലും പിഎംഎ സലാമിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ പിഎംഎ സലാം അല്ലെങ്കിൽ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം. എൻഷംസുദ്ദീൻ, പികെ ബഷീർ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എംഎൽഎ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കിൽ മണ്ഡലം മാറും. 

Exit mobile version