Site iconSite icon Janayugom Online

മുസ്ലിം ലീഗിന്റെ ഉപ സംഘടനയായ ഹരിത ഭാരവാഹികള്‍ ‘ഷീ​റൊ‘യുമായി

മുസ്ലിം ലീഗിന്റെ ഉപ സംഘടനയായ ഹരിതയുടെ മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ​വ​ന്നു.  ‘ഷീ​റൊ’ (സോ​ഷ്യ​ൽ ഹെ​ൽ​ത്ത്​ എം​പ​വ​ർ​മെ​ൻറ്​ റി​സോ​ഴ്​​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) എ​ന്ന പേ​രി​ലാ​ണ്​ സംഘടന രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് പുതിയ സംഘടനയിലെ അംഗങ്ങള്‍.

ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്. ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ചെയർപേഴ്‌സൺ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​ണെ​ന്നും മു​ഫീ​ദ തെ​സ്നി പ​റ​ഞ്ഞു.സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണെന്നും അവർ പറഞ്ഞു. നേ​തൃ​ത്വ​വു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ്​ ഹ​രി​ത​യു​ടെ മു​ൻ ക​മ്മി​റ്റി​യെ മു​സ്​​ലിം ലീ​ഗ്​ പി​രി​ച്ചു​വി​ട്ട​ത്.
Eng­lish Sum­ma­ry : New orga­ni­za­tion under the lead­er­ship of Haritha, a for­mer mem­ber of the Mus­lim League Is com­ing. ‘SheRo
you may also like this video

Exit mobile version