Site iconSite icon Janayugom Online

വര്‍ഗ്ഗീയ പരാമര്‍ശവുമായി മുസ്ലീംലീഗ് നേതാവ് കെ എം ഷാജി; യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീസമുദായത്തിന് വേണ്ടിയാകണമെന്ന്

യുഡിഎഫ് കേരളത്തില്‍ ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണമെന്ന വര്‍ഗ്ഗീയ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലീഗ് നേതാവിന്റെ വര്‍ഗ്ഗീയ പരാമര്‍ശം .

എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നുംഷാജി ദുബായില്‍ പറഞ്ഞു. 

ഒമ്പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ് അണ്‍ എയ്ഡഡ് എത്ര കോഴ്‌സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്‌മെന്റിന് കിട്ടി? ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല.
നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെഎം ഷാജി പറഞ്ഞു.

Exit mobile version