സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം)ക്കെതിരെ പാണക്കാട് കുടുംബത്തെ അണിനിരത്തി ബദല്‍ നീക്കവുമായി മുസ്ലീംലീഗ്.പാണക്കാട് തങ്ങള്‍ ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചതാണ് സമസ്തക്കെതിരായ നീക്കം. അടുത്ത മാസം 17ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമത്തിലൂടെ ഇതിന് തുടക്കം കുറിക്കുംസമസ്‌ത നൂറാം വാർഷികാഘോഷം ഈ മാസം തുടങ്ങാനിരിക്കെയാണ് സംഘടന പിളർത്താനും പിടിച്ചടക്കാനുമുള്ള ലീഗ് ശ്രമം നടത്തുന്നത്,
മഹല്ല് നേതൃസംഗമത്തിന്റെ സംഘാടന പ്രചാരണ പ്രവർത്തനത്തിൽ ലീഗ് നേതാക്കൾ സജീവമായി രംഗത്തുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജിയെ ബദൽ പ്രവർത്തനത്തിന് ലീഗ് ചുമതലപ്പെടുത്തി.ഇദ്ദേഹമാണ് സംസ്ഥാന സംഘാടക സമിതി ചെയർമാൻ. കഴിഞ്ഞ ദിവസം കോഴിക്കോട്ടും വയനാടും സംഘാടകസമിതി യോഗങ്ങളിൽ ലീഗ് ജില്ലാ പ്രസിഡന്റടക്കം പങ്കെടുത്തു
പാണക്കാട് സാദിഖലി തങ്ങൾക്ക് ഒപ്പം കുടുംബാംഗങ്ങളായ അബ്ബാസലി, റഷീദലി, ഹമീദലി, ബഷീറലി, മുനവറലി എന്നിവർ ഖാസിമാരായ മഹല്ലുകളിലെ പ്രവർത്തകരെയാണ് സംഗമത്തിൽ പങ്കെടുപ്പിക്കുന്നത്. സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഖാസിയായ മഹല്ലുകളെ ഒഴിവാക്കിയിട്ടുമുണ്ട്. ഒരു മഹല്ലിൽനിന്ന് 10 പ്രവർത്തകരെ കോഴിക്കോട്ടെത്തിക്കാനാണ് നിർദേശം. ലീഗ് മണ്ഡലം–ശാഖ കമ്മിറ്റികൾക്കാണ് ചുമതല. മഹല്ല് സംഗമ പ്രചാരണ ബോഡിൽ സാദിഖലി തങ്ങളുടെ ഫോട്ടോ മാത്രമേ വയ്ക്കാവൂ എന്ന നിർദേശവുമുണ്ട്. ഫെബ്രുവരി 17ന് കോഴിക്കോട് സരോവരത്തെ ട്രേഡ് സെന്ററിലാണ് സംഗമം.
English Summary:
Muslim League with alternative move against Samasta
You may also like this video: