Site icon Janayugom Online

ഒരുമിച്ച് യാത്രചെയ്തതിന്റെ പേരില്‍ മുസ്‍ലിം പുരുഷനും ഹിന്ദുസ്ത്രീക്കും മര്‍ദ്ദനം

അജ്മീറിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന ഒരു മുസ്‍ലിം പുരുഷനെയും ഹിന്ദു സ്ത്രീയെയും ലൗ ജിഹാദ് ആരോപിച്ച് അക്രമിച്ച ഹിന്ദുത്വ പ്രവർത്തകർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. സദാചാര ആക്രമണത്തിന്റെ വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയ വഴിയാണ് പുറത്തു വന്നത്. ജനുവരി 14 ന് ബജ്റംഗ്‍ദൾ പ്രവർത്തകരാണ് അക്രമം നടത്തിയത്.

ലൗ ജിഹാദ് ആരോപിച്ച് ആസിഫ് ഷെയ്ഖ് എന്നയാളെയും യുവതിയെയും ട്രെയിനില്‍ നിന്ന് വലിച്ചിറക്കി ഉജ്ജയിൻ സ്റ്റേഷനിലെ റയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. ഷെയ്ഖിനെയും സ്ത്രീയെയും വീട്ടുകാർ എത്തുന്നതുവരെ സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്നും വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ, ബജ്റംഗ്‍ദൾ പ്രവർത്തകർ യുവാവിനെ മർദിക്കുന്നതും ട്രെയിനിൽ നിന്ന് വലിച്ചിറക്കുന്നതും യുവതി പിന്തുടരുന്നതും ദൃശ്യമായിരുന്നു.
ഷെയ്ഖും യുവതിയും കുടുംബ സുഹൃത്തുക്കളാണെന്നും വർഷങ്ങളായി പരസ്പരം അറിയാമെന്നും റയിൽവേ പൊലീസ് സൂപ്രണ്ട് നിവേദിത ഗുപ്ത പറഞ്ഞു. ബജ്റംഗ്‍ദളുകാർ അവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതിന് ശേഷം ഞങ്ങൾ മൊഴി രേഖപ്പെടുത്തി. ഇരുവരും പ്രായപൂർത്തിയായവരായതിനാലും കുറ്റം ചെയ്തിട്ടില്ലാത്തതിനാലും പോകാൻ അനുവദിച്ചു- ഗുപ്ത പറഞ്ഞു. ബജ്റംഗ്‍ദൾ പ്രവർത്തകർക്കെതിരെ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
eng­lish summary;Muslim man trav­el­ling with Hin­du woman tak­en off train by Bajrang Dal workers
you may also like this video;

Exit mobile version