Site icon Janayugom Online

മുസ്‌ലിം യുവാവിനെ തീവ്രവാദിയാക്കി; പഞ്ചാബില്‍ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച നാടകം വിവാദത്തില്‍

സ്വാതന്ത്ര്യ ദിനത്തിൽ പഞ്ചാബിലെ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച നാടകം വിവാദത്തിൽ. മുസ്‌ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് പഞ്ചാബിലെ സ്‌കൂൾ കുട്ടികൾ നടത്തിയ സ്വാതന്ത്ര്യദിന നാടകമാണ് വിവാദമായത്. നാടകത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. പഞ്ചാബിലെ ജലന്ധറിനടുത്തുള്ള ഭൂലാത്തിലാണ് സംഭവം. മതപരമായ വെള്ള തൊപ്പി ധരിച്ച മുസ്‌ലിം യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കുന്ന നാടകം സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. 

മുസ്‌ലിം സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിച്ച നാടകമാണെന്നും ആം ആദ്മി പാർട്ടി (എഎപി) മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രചാരണം തുടരുന്നതിനായി ബിജെപി മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സോണിയ ആരോപിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ സൈന്യം നടത്തിയ ത്യാഗങ്ങളെ ഇകഴ്ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. 

Eng­lish Summary:Muslim youth turned into a ter­ror­ist; A play per­formed by school chil­dren in Pun­jab is in controversy
You may also like this video

Exit mobile version