Site iconSite icon Janayugom Online

എത്രയും പെട്ടന്ന് ഗാസ സന്ദർശിക്കുണം; പോപ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ ഗായിക മഡോണഫ്രാൻസിസ്

എത്രയും പെട്ടന്ന് ഗാസ സന്ദർശിക്കുണം പോപ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ ഗായിക മഡോണഫ്രാൻസിസ്. ഇസ്രയേലിന്റെ വംശഹത്യയും സഹായ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ ആണ് അഭ്യർത്ഥന. വളരെ വൈകുന്നതിന് മുമ്പ് കുട്ടികൾക്ക് വെളിച്ചം പകരാൻ താങ്കൾ സന്ദർശിക്കണമെന്നും ഒരു അമ്മ എന്ന നിലയിൽ അവരുടെ കഷ്ടപ്പാടുകൾ കാണാൻ എനിക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. ലോകത്തിലെ കുട്ടികൾ എല്ലാവരുടേതുമാണ്. അവിടെ പ്രവേശനം നിഷേധിക്കാൻ പാടില്ലാത്ത ഒരേയൊരു വ്യക്തി താങ്കളാണ്. നമ്മുടെ മുന്നിലാണ് പട്ടിണി നടക്കുന്നതെന്നും പട്ടിണി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഡോണയുടെ പ്രതികരണം.

Exit mobile version