Site icon Janayugom Online

സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണം: ഫ്രാൻസീസ് മാർപാപ്പ

pope francis

സമാധാനവും ഐക്യവുമാണ് പ്രചരിപ്പിക്കേണ്ടതെന്നും സാഹോദര്യത്തിലൂടെയും ആതിഥ്യത്തിലൂടെയും സമാധാനം പ്രോത്സാഹിപ്പിക്കണമെന്നും ഫ്രാൻസീസ് മാർപാപ്പ. സ്ലോവാക്യയിലെ സന്ദര്‍ശനത്തിനിടെ ബ്രാട്ടിസ്ലാവയില്‍ ജൂത നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാർപാപ്പ.
മറ്റുള്ളവരുമായി പങ്കിടല്‍ പ്രോത്സാഹിപ്പിക്കണമെന്നും ഐക്യദാർഡ്യത്തിന്റെ ഉപ്പുകൊണ്ട് ജീവിതത്തിന് രുചി നൽകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്ത്യന്‍-ജൂത സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറെ നടപടികള്‍ കൈക്കൊള്ളുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് സ്ലോവാക് എഴുത്തുകാരിയായ ഡോ. ജൂലിയ ഹിഡ്വെഗോയ വ്യക്തമാക്കി.
മാര്‍പാപ്പ മുന്‍കയ്യെടുത്താണ് ജൂത നേതാക്കളുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ ആന്റി സെമിറ്റിസം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നം അവര്‍ ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്ലോവാക്യയില്‍ ഒരുലക്ഷത്തോളം ജൂതന്മാര്‍ വംശഹത്യ ചെയ്യപ്പെട്ടിരുന്നു. സ്ലോവാക്യയിലെത്തുംമുമ്പ് ഹംഗറി സന്ദര്‍ശിച്ച മാര്‍പാപ്പ അവിടെയും ജൂത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Eng­lish Sum­ma­ry: Must work for peace and uni­ty: Pope Francis

You may like this video also

Exit mobile version