മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കള്ള വാദങ്ങൾ പൊളിഞ്ഞതെന്നും കേസിൽ വകുപ്പ് നടത്തുന്നത് പഴുതുകളടച്ച അന്വേഷണമാണെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വർഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മരങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ലഭിക്കുക. അതുകൊണ്ടാണ് പിഡിപിപി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത പഴുതച്ച അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്. കേസിൽ റിപ്പോർട്ട് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
English Summary: muttil tree cut case minister a k saseendran
You may also like this video