ആർഎസ്‌എസ്–-ബിജെപി കേന്ദ്രത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോകാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടർച്ചയായി ആർഎസ്‌എസ്സിനെ അനുകൂലിച്ച് സംസാരിക്കുന്നതും പിന്നീട്, നാക്കുപിഴയെന്ന് പറയുന്നതും ബോധപൂർവമാണ്.
ആർഎസ്‌എസ് പ്രീണന നയത്തിന്റെ ഭാഗമാണിത്. ഹൈക്കമാൻഡും നാക്കുപിഴയെന്നു പറഞ്ഞ് സുധാകരനെ ന്യായീകരിക്കുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.മതവർഗീയതക്കെതിരെ ശശി തരൂർ ശരിയായ ദിശാബബോധത്തോടെ വന്നപ്പോൾ അതിനെയും പാരവയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. മുസ്ലിംലീഗിനും ആർഎസ്‌പിക്കും സി പി ജോണിനും എല്ലാക്കാര്യത്തിലും കോൺഗ്രസിനൊപ്പം നിൽക്കാനാകുന്നില്ല.
ഗവർണറുടെ നിലപാടിനോടും യുഡിഎഫ് ഘടകകക്ഷികൾക്ക് വ്യത്യസ്‌ത അഭിപ്രായമാണ്.രാഷ്‌ട്രീയമായി യുഡിഎഫ് ശിഥിലമാകുകയാണ്.ഏക സിവിൽ കോഡ് ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം.ഹിന്ദുരാഷ്‌ട്ര മുദ്രാവാക്യം വീണ്ടും ഉയർത്തുകയാണ്.ഫാസിസത്തിലേക്ക് രാജ്യം നീങ്ങണോ, ജനാധിപത്യം പുലരണോ എന്ന് ചിന്തിക്കേണ്ട സന്ദർഭമാണിത്.
ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടാൽ ബിജെപിയെ തടയാനാകും. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ല. കോൺഗ്രസായി ജയിക്കുന്നവർ ബിജെപിയായി മാറുന്നതാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
English Summary:
MV Govindan said that Sudhakaran is trying to take Congressmen to RSS-BJP centers in Kerala
You may also like this video: