പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളിലും,അന്വേഷണം പുരോഗമിക്കുയാെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.വിഷയത്തില്‍ നയപരമായ തിരൂമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും,മുഴുവന്‍ ആരോപണങ്ങളും ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും,അതിന്റെ തുടർച്ചയായി നടപടിയും ഉണ്ടാകും.നിലവിൽ എം ആർ അജിത് കുമാർ എഡിജിപി സ്ഥാനത്ത് തുടരുന്നതിൽ അസാധാരണത്വമില്ല.മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.