Site iconSite icon Janayugom Online

സംസ്ഥാനത്ത് ബിജെപി ഒരു സീറ്റ് നേടിയത് അപകടകരമെന്ന് എം വി ഗോവിന്ദന്‍

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കുകയായിരുന്നു പ്രധാന മുദ്രാവാക്യമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് ആദ്യംമുതല്‍ സ്വീകരിച്ച നിലപാട് ബിജെപിയുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് എതിരായിരുന്നു. ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്ത നിലയാണ് ഉണ്ടായത്.

എൻഡിഎയും ഇന്ത്യ മുന്നണിയും തമ്മിൽ രണ്ട് ശതമാനത്തിന്റെ വോട്ട് വ്യത്യാസമാണുള്ളത്. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ ഒരു സീറ്റ് ബിജെപിക്ക് നേടാനായി എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. എൽഡിഎഫിന് 2019ലേത് പോലെ ഒരു സീറ്റ് മാത്രമാണ് നേടാനായത് എന്നും എംവി ഗോവിന്ദൻ മാസ്റ്റർ.

കേരളത്തിൽ ഏറ്റുമുട്ടുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കേന്ദ്രത്തിൽ ഒരു സർക്കാർ രൂപീകരിക്കാൻ സിപിഐ(എം)ന് ആകില്ലല്ലോ എന്ന വികാരമാണ് ന്യൂനപക്ഷ വിഭാഗങ്ങളിലും മതേതര വിശ്വാസികളിലും ഉണ്ടായത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന പോലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയായിരുന്നു. അത് വളരെ ഗൗരവമുള്ള ദൂര വ്യാപകമായ പ്രശ്നമാണ്. മതനിരപേക്ഷ വിഭാഗം ഇതിനെ രാഷ്ട്രീയപരമായി അംഗീകരിക്കുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ.

Eng­lish Summary:
MV Govin­dan says BJP win­ning a seat in the state is dangerous

You may also like this video;

Exit mobile version