Site iconSite icon Janayugom Online

തലശ്ശേരി കലാപ കാലത്ത് കെ സുധാകരന്‍ ആര്‍എസ്എസ്സിനെ സഹായിച്ചതായി എം വി ഗോവിന്ദന്‍

തലശ്ശേരി കലാപ കാലത്ത് കെ സുധാകരന്‍ ആര്‍ എസ് എസ്സിനെ സഹായിച്ചു. ഈ സഹായമാണ് സുധാകരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

സുധാകരന്‍ പറഞ്ഞ സ്ഥലങ്ങളില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണ ശ്രമമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരാണ് പള്ളി സംരക്ഷിക്കാന്‍ അന്ന് കാവലിരുന്നത്. സുധാകരന്‍ ആ സമയത്ത് ആര്‍ എസ് എസ്സിനെ സംരക്ഷിച്ചു എന്നുള്ളത് സത്യമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതോടെ ആര്‍ എസ് എസ് കള്ളപ്രചാരണം പൊളിഞ്ഞുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ആശ്രമത്തിനെതിരായ അക്രമം ആസൂത്രിതമായിരുന്നുവെന്നും എം വി ഗോവിന്‍ന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

Eng­lish Summary:
MV Govin­dan says K Sud­hakaran helped RSS dur­ing Tha­lassery riots

YOu may also like this video:

Exit mobile version