Site iconSite icon Janayugom Online

രാഹുലിനുവേണ്ടി ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുമെന്ന് എം വി ഗോവിന്ദന്‍

ഭരണഘടനാസംവിധാനങ്ങളെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും, ഉപതെര‍ഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫ് മത്സരിക്കുമെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. കോടതിവിധി അന്തിമമല്ലെന്നും ഏത് വിധേനയും പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തെ പാര്‍ലമെന്‍റില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ മാസറ്റര്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
MV Govin­dan says that he will think of orga­niz­ing a protest for Rahul

You may also like this video:

Exit mobile version