കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പൂര്‍ണമായും പ്രതികൂട്ടിലാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങള്‍ യുഡിഎഫ് അഴിച്ചു വിടുന്നതെന്നും, പ്രതികൂട്ടില്‍ നില്‍ക്കുന്നയാള്‍ രക്ഷപ്പെടാന്‍ നടത്തുന്ന വെപ്രാളമാണ് മാത്യു കുഴല്‍നാടന്‍ ഇപ്പോള്‍ നടത്തുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പുതുപ്പള്ളിയിൽ ശക്തമായ കാമ്പയിനാണ് നടക്കുന്നത്. നിസാരമായി ജയിക്കാമെന്ന ധാരണ യു ഡി എഫിന് മാറി. എൽ ഡി എഫ് വിജയപ്രതീക്ഷയിലാണ്. പുതുപ്പള്ളിയിൽ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു
English Summary:
MV Govindan says that Mathew Kuzhalnadan is fully responsible
You may also like this video: