Site iconSite icon Janayugom Online

എം വി ഗോവിന്ദന്‍ സ്വപ്നസുരേഷിന് വക്കീല്‍ നോട്ടീസ് അയച്ചു

തെറ്റായതും,അപകീര്‍ത്തികരവുമായ ആരോപണം ഉന്നയിച്ചതിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വര്‍ണ്ണക്കള്ളകകടത്ത്കേസിലെ പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാഹം നല്‍കണമെന്നും ആരോപണം പിന്മവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടീസ് നല്‍കിയത്.

മാർച്ച്‌ 9ന്‌ ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ സ്വപ്‌ന സുരേഷ്‌ ആരോപണം ഉന്നയിച്ചതെന്ന്‌ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവൻ ആരോപണവും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും പ്രതിഫലമായി 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തും എം വി ഗോവിന്ദനു വേണ്ടി വിജയ്‌പിളളയെന്നാൾ സമീപിച്ചുവെന്നായിരുന്നു ആരോപണം.

വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്‌ ഈ ആരോപണം ഉന്നയിച്ചത്‌. തികച്ചും വസ്‌തുതാ വിരുദ്ധവും തെറ്റായതുമായ ഈ ആരോപണം നിരുപാധികം പിൻവലിച്ച്‌ മാപ്പ്‌ പറയുന്നതായി രണ്ട്‌ പ്രമുഖ മലയാള പത്രങ്ങളിലും മുഴുവൻ ചാനലുകളിലും അറിയിപ്പ്‌ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. 

Eng­lish Summary:
MV Govin­dan sent a lawyer notice to Swapnasuresh

You may also like this video:

Exit mobile version