Site iconSite icon Janayugom Online

ഓങ്​ സാൻ സൂചി വീണ്ടും ജയിലിലേക്ക് ; നാല് വര്‍ഷം തടവ് വിധിച്ച് പട്ടാളഭരണകൂടം

മ്യാൻമർ നേതാവ്​ ഓങ്​ സാൻ സൂചി വീണ്ടും ജയിലിലേക്ക്​.കോവിഡ്​ പ്രോ​ട്ടോകോൾ ലംഘനത്തിന്​ നാല്​ വർഷത്തേക്കാണ്​ സൂചിയെ ശിക്ഷിച്ചത്​.കോവിഡ്​ നിയ​ന്ത്രണങ്ങൾ ലംഘിച്ചതിന്​ രണ്ട്​ വർഷവും ഇതിന്​ പ്രേരണ നൽകിയതിന്​ രണ്ട്​ വർഷവുമാണ്​ സൂചിക്കുള്ള ശിക്ഷ.ഫെബ്രുവരി ഒന്നിന്​ സൈന്യം അധികാരം പിടിച്ചതിന്​ പിന്നാലെയാണ്​ സൂചിക്കെതിരായ നടപടികൾക്ക്​ വീണ്ടും തുടക്കമിട്ടത്​. സൂചിക്കെതിരായ ആദ്യ​ം രജിസ്റ്റർ ചെയ്​ത കേസുകളിലാണ്​ ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്​. എന്നാൽ, മറ്റ്​ കേസുകളിലും സൂചിക്കെതിരായി കോടതി ഉത്തരവ്​ പുറത്ത്​ വന്നാൽ അവർക്ക്​ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.

കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചുവെന്നാണ്​ സൂചിക്കെതിരായ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൂചിയുടെ നേതൃത്വത്തിലുളള പാർട്ടിയാണ്​ വിജയിച്ചതെങ്കിലും ഇത്​ അംഗീകരിക്കാൻ സൈന്യം തയാറായിരുന്നില്ല. തുടർന്ന്​ സൈന്യം മ്യാൻമറിന്‍റെ അധികാരം പിടിക്കുകയും സൂചിയെ തടവിലാക്കുകയായിരുന്നു.
eng­lish summary;Myanmar leader Aung San Suu Kyi jailed again
you may also like this video;

Exit mobile version