Site icon Janayugom Online

മൈസൂരു കൂട്ടബലാത്സംഗക്കേസ്; നാല് പേര്‍ കസ്റ്റഡിയില്‍, മലയാളികളെന്ന് സൂചന

ചാമുണ്ഡിഹില്‍സിന് സമീപത്തുവച്ച് എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗക്കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. മൈസൂരു സിറ്റി പൊലീസ് തമിഴ്നാട്ടില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ചിതമാക്കിയതായി പൊലീസ് പറയുന്നു. ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരി കൂട്ടബലാത്സംഗത്തിനിരയായത്. 

ബൈക്കിലെത്തിയ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും കല്ലുകൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശത്ത് നിന്ന് 20 ഓളം സിം കാർഡുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതിൽ നിന്ന് നാല് നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ആ നമ്പറുകൾപിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി. മൈസൂർ സർവകലാശാലയിലെ വിദ്യാർഥികളുടെതായിരുന്നു നാല് സിം കാർഡുകൾ. 

അതിൽ മൂന്ന് പേർ മലയാളികളും ഒരാൾ തമിഴ്‌നാട്ടുകാരുനുമാണ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോൾ പിറ്റേദിവസം ഈ കുട്ടികൾ സർവകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. എന്നാല്‍ ഹോസ്റ്റലില്‍ അന്വേഷണം നടത്തിയെങ്കിലും അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. 

ENGLISH SUMMARY:Mysore gang-rape case; Four per­sons in custody
You may also like this video

Exit mobile version