Site icon Janayugom Online

മൈസൂരു കൂട്ടബലാത്സംഗക്കേസ്; അന്വേഷണ സംഘത്തെ മാറ്റി

മൈസൂരുവിലെ കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെസര്‍ക്കാര്‍ മാറ്റി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സർക്കാർ മാറ്റിയത്. എ ഡി ജി പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. 

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പ്രദേശവാസികൾ ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ENGLISH SUMMARY:Mysore gang-rape case; The inves­ti­ga­tion team was replaced
You may also like this video

Exit mobile version