Site iconSite icon Janayugom Online

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ നീട്ടി

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ ആറ് മാസത്തേക്ക് നീട്ടി. ധന അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമത്തിൽ അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ അദ്ദേഹത്തെ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ സസ്പെൻഷൻ നീട്ടുകയായിരുന്നു. 

2024 നവംബർ പത്തിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. പിന്നീട് സസ്പെന്‍ഷൻ പലതവണയായി നീട്ടിയിരുന്നു. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ പരാമര്‍ശിച്ചിരുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവറുടെ റോളാണു താൻ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവർത്തകനെ വിമർശിക്കുന്നത് സർവീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്സ്ബുക്കിൽ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറഞ്ഞു. 

Exit mobile version