Site iconSite icon Janayugom Online

നാല് കവിതകൾ

പിഞ്ചോമന

**************
പിണങ്ങി പുറത്തോട്ട്
പിഞ്ചോമന പോയി
പറയാൻ മറന്നിട്ട
വാക്കുകൾ നനയുന്നു

ഞാൻ

*******
ചിന്തകൾ ഭരിക്കുന്ന
രാജ്യത്തെ രാജാവാണ് ‘ഞാൻ’
മൗനത്തിന്റെ ചക്രവർത്തിയെ തേടിയാണ്
ഇപ്പോൾ അലയുന്നത്
ഞാൻ അറിയാതെ
ഞാൻ എന്നിൽ നിന്നും
ഊർന്നു പോയി

ചെവി

******
ഇനിയും ഇവിടെ
മാലിന്യം ഇടരുത്

മുറി(വ്)

********
കീറി മുറിച്ച
മുറി എവിടെ

Exit mobile version