മെല്‍ബണില്‍ ചരിത്രം കുറിച്ച് സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാല്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ പേരിലായി. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് നദാൽ 21–ാം ഗ്രാൻസ്ലാം കിരീടം ചൂടിയത്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്. 2009ലാണ് നദാല്‍ അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. വിംബിള്‍ഡണ്‍ രണ്ട് തവണയും സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ നാല് തവണ കിരീടത്തില്‍ സ്വന്തമാക്കി. ബാക്കി 13 തവണയും ഫ്രഞ്ച് ഓപ്പണിലായിരുന്നു നദാലിന്റെ വിജയനേട്ടം. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
English summary: Nadal wins 21st Grand Slam title; Nadal also holds the record for most Grand Slams
You may like this video also