ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്. രണ്ടാം സ്ഥാനം തലവടി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടനും മുന്നാം സ്ഥാനം വലിയ ദിവാൻജി ബോട്ട് ക്ലബ് തുഴഞ്ഞ വലിയ ദിവാൻജി ചുണ്ടനും നേടി. ഒന്നാം ഹീറ്റ്സിൽ വലിയ ദിവാൻജി ചുണ്ടനും രണ്ടാം ഹീറ്റ്സിൽ ചെറുതന പുത്തൻ ചുണ്ടനും മുന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും ഒന്നാം സ്ഥാനത്തെത്തി.
വള്ളംകളിക്കിടയിൽ സ്ത്രീകൾ തുഴയുന്ന തെക്കനോടി വള്ളം മറിഞ്ഞു. ചമ്പക്കുളം സി ഡി എസിന്റെ കാട്ടിൽ തെക്കേതിൽ വള്ളമാണ് മറിഞ്ഞത്. ഇതിനാൽ ഫൈനൽ മത്സരങ്ങൾ ഉൾപ്പടെ വൈകി. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കൃഷി മന്ത്രി പി പ്രസാദ് ജലോത്സവം ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ജില്ലാ കളക്ടർ ഹരിതാ വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു.
English Summary: nadubhagam chundan wins champakkulam moolam boat race
You may also like this video