നാഗാലാന്‍ഡിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി വനിത പ്രതിനിധികള്‍ നിയമസഭയിലേക്ക്. എന്‍ഡിപിപിയുടെ സല്‍ഹൗതുഓനുവോ ക്രൂസേയും ഹെകാനി ജഖാലുവുമാണ് ചരിത്രം കുറിച്ചുകൊണ്ട് നിയമസഭയിലേക്ക് എത്തുന്നത്. 1963ല്‍ നാഗാലാന്‍ഡ് രൂപീകൃതമായതു മുതല്‍ 14 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഒരു വനിതാ പ്രതിനിധി പോലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
ദിമാപൂര്‍ മൂന്നില്‍ നിന്ന് മത്സരിച്ച 48കാരിയും അഭിഭാഷകയുമായ ഹെകാനി 1536 വോട്ടുകള്‍ക്ക് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ത്ഥി അസേത്തോ സിമോമിയെ പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്. ഏഴ് വോട്ടുകള്‍ക്കായിരുന്നു വെസ്റ്റേണ്‍ അംഗാമി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ക്രൂസേയുടെ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെനീഴഖോ നഖ്രോ ആയിരുന്നു ക്രൂസേയുടെ എതിരാളി. ഇത്തവണ നാല് വനിതാ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ റോസി തോംസണ്‍ (ടേനിങ്), ബിജെപിയുടെ കഹുലി സെമ (അതോയ്സു) എന്നിവരാണ് മറ്റുള്ളവര്‍.
English Summary: Nagaland Gets First Women MLAs
You may also like this video

