Site iconSite icon Janayugom Online

സിവില്‍ കോഡിനെതിരെ നാഗാലാന്‍ഡ് പ്രമേയം പാസാക്കി

ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ. തിങ്കളാഴ്ച നാഗാലാൻഡ് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നലെ ഏകകണ്ഠമായി പാസാക്കുകയായിരുന്നു.
മുഖ്യമന്ത്രി നെയ്ഫിയു റിയോ ആണ് പ്രമേയം അവതരിപ്പിച്ചത്. ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ നാഗാലാൻഡിനെ ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ആർട്ടിക്കിൾ 371 എ പ്രകാരം നാഗകൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും മതപരമോ സാമൂഹികമോ ആയ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർലമെന്റിന്റെ ഒരു നിയമവും നാഗാലാന്റിന് ബാധകമല്ലെന്നും പ്രമേയത്തിലുണ്ട്. 12 ബിജെപി എംഎല്‍എമാരും പ്രമേയത്തെ പിന്തുണച്ചു.

Eng­lish sum­ma­ry; Naga­land pass­es res­o­lu­tion against Civ­il Code

you may also like this video;

Exit mobile version