Site iconSite icon Janayugom Online

സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ വലിയമ്മയായി സാവിത്രി അന്തര്‍ജനം അഭിഷിക്തയായി. അടുത്ത ഒരുവര്‍ഷം കാരണവരുടെ മേല്‍നോട്ടത്തില്‍ സാവിത്രി അന്തര്‍ജനം പൂജാദികര്‍മങ്ങള്‍ സ്വായത്തമാക്കും. ഇതിനുശേഷമാണ് വലിയമ്മയുടെ ചുമതല ഏല്‍ക്കുന്നത്.

കോട്ടയം നാട്ടാശ്ശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യാദേവി അന്തര്‍ജനത്തിന്റെയും മകളാണ്. പതിമൂന്നാം വയസ്സില്‍ മണ്ണാറശാല ഇല്ലത്തെ എം.വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി വിവാഹം കഴിച്ചുകൊണ്ടുവന്നതാണ്. ചെറിയമ്മയായിരുന്ന ശ്രീദേവി അന്തര്‍ജനം അന്തരിച്ചതിനെത്തുടര്‍ന്നാണ് സാവിത്രി അന്തര്‍ജനം ചെറിയമ്മയുടെ ചുമതലയേറ്റെടുത്തത്.

ഉമാദേവി അന്തർജനത്തിന്റെ നിര്യാണത്തോടെയാണ് പുതിയ ചുമതല. പൂജാദികർമ്മങ്ങൾ സ്വായത്തമാക്കിയ ശേഷം ചുമതലയേക്കും.

Eng­lish Sum­ma­ry: nagara­ja tem­ple new mother
You may also like this video

YouTube video player
Exit mobile version