Site iconSite icon Janayugom Online

ഗുളികയില്‍ ആണി കണ്ടെത്തി: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ അന്വേഷണം

medicinemedicine

ഗുളികയില്‍ നിന്ന് ആണി കണ്ടെത്തിയതിനെത്തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിനെതിരെ അന്വേഷണം. തന്റെ 12 വയസ്സുള്ള മകൾക്ക് നല്‍കിയ ഗുളികയില്‍ ആണിയുണ്ടായിരുന്നുവെന്ന് കാട്ടി സ്ത്രീ നല്‍കിയ പരാതിയിലാണ് നടപടി. പോംലം പ്രൈമറി ഹെൽത്ത് കെയർ സെന്ററിലെ (പിഎച്ച്‌സി) ഡോക്ടർമാർ നിർദ്ദേശിച്ച ആൻറിബയോട്ടിക് ഗുളികകളിൽ ആണി കണ്ടെത്തിയെന്ന് ഇവര്‍ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച പിഎച്ച്‌സിയിലെ ഡോക്ടർമാർ നിർദ്ദേശിച്ച 10 അമോക്സിസിലിൻ ഗുളികകളിൽ രണ്ടെണ്ണത്തിനുള്ളിലാണ് ആണികള്‍ കണ്ടെത്തിയത്.

ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ പിഎച്ച്സി അധികൃതർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിനുപിന്നാലെ ആരോഗ്യമന്ത്രി അമ്പാരീൻ ലിംഗ്‌ദോയുടെ നേതൃത്വത്തിൽ സീനിയർ സ്‌പെഷ്യലിസ്റ്റുകളുടെയും ഡിപ്പാർട്ട്‌മെന്റിലെ ഡ്രഗ്‌സ് ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിൽ മെഡിക്കൽ ടീമിനെ രൂപീകരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Nail in the pill: Inves­ti­ga­tion against pri­ma­ry health center

You may also like this video

Exit mobile version