Site iconSite icon Janayugom Online

വോട്ടർപട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം. പുതുതായി പേരു ചേർക്കേണ്ടവരും സ്ഥലംമാറ്റം വേണ്ടവരും ഇന്നു തന്നെ അപേക്ഷിക്കണം. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസമായ ഏപ്രിൽ നാല് വരെ പേര് ചേർക്കാമെങ്കിലും അപേക്ഷ പരിശോധിക്കാൻ 10 ദിവസമെങ്കിലും വേണ്ടതിനാൽ മാർച്ച് 25 നുള്ളിൽ അപേക്ഷ നൽകണമെന്ന് നേരത്തേ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗൾ വ്യക്തമാക്കിയിരുന്നു. 

വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലെ (www. ceo.kerala.gov.in) വോട്ടർപട്ടിക പരിശോധിച്ചാൽ അറിയാനാകും. താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും വോട്ടർ പട്ടിക ലഭിക്കും. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ (എന്‍വിഎസ്‌പി), വോട്ടർ ഹൈൽപ്‌ലൈന്‍ ആപ്പ് എന്നിവ വഴി ഓൺലൈനായും ബൂത്ത് ലെവൽ ഓഫിസർമാർ മുഖേന ഓഫ്‌ലൈനായും പേര് ചേർക്കാം.
പുതുതായി ചേർത്ത പേരുകൾ ഉൾപ്പെട്ട അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കും. 

Eng­lish Sum­ma­ry: Name can be added in vot­er list today

You may also like this video

YouTube video player
Exit mobile version