Site iconSite icon Janayugom Online

ലൈഫ് പദ്ധതിയില്‍ പേരില്ല; കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടഅക്രമി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് അക്രമി തീയിട്ടു. പെട്രോളുമായി എത്തിയ മുജീബ് റഹ്‌മാന്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് തീയിടുകയുമായിരുന്നു. തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു. എന്നാല്‍ ഫയലുകള്‍ക്ക് തീപിടിച്ച് പടര്‍ന്നതോടെ മുജീബ് റഹ്‌മാന്റെ കൈക്കും പൊള്ളലേറ്റു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുജീബ് വഴങ്ങിയില്ല. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ അക്രമി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജിവനക്കാര്‍ കീഴ്പ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്ത് എത്തുകയും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Name not includ­ed in life scheme; The assailant tried to com­mit sui­cide by set­ting fire to the Keezha­toor Pan­chay­at office

You may also like this video

Exit mobile version