Site icon Janayugom Online

ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നം; സ്പീക്കര്‍ക്കെതിരെ വർഗീയ പരാമർശവുമായി കെ പി ശശികല

sasikala

എ എൻ ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ പി ശശികല. ശാസ്‌ത്രം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തിനെതിരെ തിരുവനന്തപുരത്ത്‌ നടന്ന ക്ഷേത്രരക്ഷാ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ കൊണ്ടായിരുന്നു ശശികല വർഗീയ പരാമർശം നടത്തിയത്‌.

ഭരണഘടനാ പദവിയിലിരിക്കുന്ന ഹിന്ദുമത വിശ്വാസിയല്ലാത്തൊരാൾ പറയാൻ പാടില്ലാത്തതാണ്‌ എ എൻ ഷംസീർ പറഞ്ഞത്. ഇതര മതപണ്ഡിതരോ യുക്തിവാദികളോ അല്ല സംസ്ഥാനത്തിന്റെ സ്പീക്കറാണ്‌ ഇത്തരമൊരു പ്രസംഗം നടത്തിയത്‌ എന്നതാണ്‌ പ്രശ്‌നമെന്നും ശശികല പറഞ്ഞു. വിഷയത്തില്‍ എന്‍എസ്എസ് അധ്യക്ഷന്‍ ജി സുകുമാരന്‍നായര്‍ വിശ്വാസ സംരക്ഷണ നാമജപ യാത്ര ആഹ്വാനം ചെയ്തത് വിവാദമായിരുന്നു.

Eng­lish Sum­ma­ry: name Sham­sir itself is the prob­lem; KP Sasikala made com­mu­nal remarks against the Speaker

You may also like this video

Exit mobile version