Site iconSite icon Janayugom Online

നമീബിയന്‍ പ്രസിഡന്റ് ഹാഗെ ഗെയ്‌ഗോബ് അന്തരിച്ചു

നമീബിയയുടെ പ്രസിഡന്റ് ഹാഗെ ഗെയ്‌ഗോബ് (82) അന്തരിച്ചു. അർബുദരോഗ ദിനമായ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അർബുദരോഗം ബാധിച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചത്. 2015 മുതല്‍ ഗെയ്‌ഗോബ് നമീബിയയുടെ പ്രസിഡന്റാണ്. നേരത്തേ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് നംഗോളോ എംബുംബയാണ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പുവരെ എംബുംബ പ്രസിഡന്റായി തുടരും. 1941‑ലാണ് ഹാഗെ ഗെയ്‌ഗോബ് ജനിച്ചത്. 1990‑ല്‍ രാജ്യം സ്വതന്ത്ര്യം നേടിയതുമുതല്‍ നമീബിയ ഭരിക്കുന്ന ശക്തനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. നമീബിയയുടെ ഭരണഘടന രൂപീകരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ഇതിനുശേഷം അദ്ദേഹം നമീബിയയുടെ ആദ്യ പ്രധാനമന്ത്രിയായി. 2002 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു.

Eng­lish Summary:Namibian Pres­i­dent Hage Geigob has passed away
You may also like this video

Exit mobile version