Site iconSite icon Janayugom Online

മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത

ഫെമിന മിസ് ഇന്ത്യ 2023 കിരീടം സ്വന്തമാക്കി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. ഡല്‍ഹിയുടെ ശ്രേയ പൂഞ്ച രണ്ടാം സ്ഥാനത്തും മണിപ്പൂരില്‍ നിന്നുള്ള തൗനോജം സ്‌ത്രെല ലുവാങ് മൂന്നാം സ്ഥാനവും നേടി. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19‑കാരിയായ നന്ദിനി. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മിസ് ഇന്ത്യയായ സിനി ഷെട്ടി നന്ദിനിയെ കിരീടം അണിയിച്ചത്. ഈ വര്‍ഷം നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ നന്ദിനി ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ ഫിനാലെ കാണാനെത്തി.2002‑ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് താരം ലെയ്ഷറാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, ഫാഷന്‍ ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരാണ് ജഡ്ജിമാരുടെ പാനലിലുണ്ടായിരുന്നത്. 

Eng­lish Summary;Nandini Gup­ta from Rajasthan has been crowned Miss India 2023
You may also like this video

Exit mobile version