Site iconSite icon Janayugom Online

നന്തൻകോട് കൂട്ടക്കൊല കേസ്; വിധി ഇന്ന്

നാടിനെ നടുക്കിയ നന്തൻ‌കോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്. പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ ആരംഭിച്ചത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് കൊല്ലപ്പെട്ടത്. മരിച്ച പ്രൊഫ.രാജാ തങ്കം, ഡോക്ടർ ജീൻ പദ്മ ദമ്പതികളുടെ മകൻ കേഡൽ ജിൻസൺ രാജ പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

2017ലായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കുരുതി. വീട്ടിനുള്ളിൽ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ‘അസട്രൽ പ്രോജക്ഷൻ’ എന്ന ആഭിചാരത്തിൽ ആകൃഷ്ഠനായിരുന്നു എന്നൊക്കെ മൊഴി നൽകി കേ‍‍‍ഡൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി. രണ്ടു പ്രാവശ്യം കേഡലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാൻ അയച്ചു. പഠനം പൂർത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളിൽ കഴിഞ്ഞ കേഡലിനെ അച്ഛൻ തുടർച്ചയായി വഴക്കു പറഞ്ഞിരുന്നു. അങ്ങനെ തുടങ്ങിയ പ്രതികാരമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.

Exit mobile version