Site iconSite icon Janayugom Online

നന്തൻകോട് കൂട്ടക്കൊല; വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കേരളക്കരയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിവച്ചത്. ഏപ്രിൽ 28‑നായിരുന്നു കേസിന്റെ അന്തിമവാദം പൂർത്തിയായത്. കോടതിയിൽ‌ തൊഴുകൈകളോടെയാണ് കേസിലെ പ്രതിയായ കേഡൽ ജീൻസൻ രാജ നിന്നത്. 2017 ഏപ്രിൽ ഒമ്പതിനായിരുന്നു അമ്മ ഡോ. ജീൻ പദ്മ, അച്ഛൻ റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിങ്ങനെ നാലു പേരെയാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ വെച്ച് കേഡൽ കൊലപ്പെടുത്തിയത്.

Exit mobile version