Site iconSite icon Janayugom Online

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വിദ്വേഷപ്രസംഗവുമായി നരസിംഹാനന്ദ്

ഹരിദ്വാര്‍ ധര്‍മ്മ സന്‍സദില്‍ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മുസ്‌ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് യതി നരസിംഹാനന്ദ്. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ നടന്ന ‘മത രഹസ്യയോഗ’ത്തിലാണ് യതി നരസിംഹാനന്ദ് ഉള്‍പ്പെടെയുള്ളവര്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജനുവരിയിലാണ് നരസിംഹാനന്ദ് അറസ്റ്റിലാകുന്നത്. ഫെബ്രുവരി 18ന് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. മതപരമായ യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ ഇത് തികച്ചും സ്വകാര്യ പരിപാടിയായിരുന്നുവെന്നും ഭരണകൂടത്തിന്റെ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നുമാണ് യോഗത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ സത്യദേവ സരസ്വതി പറഞ്ഞത്. ഞങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസമില്ല. അതിനെ ഓര്‍ത്ത് ഭയപ്പെടുന്നുമില്ല. സത്യം പറയുന്നതിന് ഭയപ്പെടുന്നതെന്തിനാണ്, സരസ്വതി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം മു‌സ്‌ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Eng­lish summary;Narasimhanand makes hate speech after being released on bail

You may also like this video;

Exit mobile version