Site iconSite icon Janayugom Online

നരസിംഹാനന്ദിനെ റിമാന്റ് ചെയ്തു

narasimhanarasimha

ഹരിദ്വാറിൽ മുസ്‍ലിങ്ങളെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് പ്രസംഗിച്ച ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദിനെ റിമാന്റ് ചെയ്തു. ശനിയാഴ്ചയാണ് നരസിംഹാനന്ദിനെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ അറസ്റ്റ് ചെയ്തതെന്ന് ഹരിദ്വാർ പൊലീസ് ഹൗസ് ഓഫീസർ രകിന്ദർ സിങ് കതയത്ത് പറഞ്ഞു. ഞായറാഴ്ചയാണ് ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ, സ്ത്രീയുടെ മാന്യതയെ അവഹേളിക്കല്‍ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വ്യത്യസ്ത കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇപ്പോൾ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷ പ്രസംഗ കേസിലും ഇയാളെ റിമാന്റ് ചെയ്യും. ആ കേസിന്റെ വിശദാംശങ്ങളും റിമാന്റ് അപേക്ഷയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്‍ലാം മതത്തിൽ നിന്ന് പരിവർത്തനം നടത്തിയ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി വിദ്വേഷ പ്രസംഗ കേസിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

Eng­lish Sum­ma­ry: Narasimhanand was remand­ed in hate speech case

You may like this video also

Exit mobile version