Site iconSite icon Janayugom Online

പ്രധാനമന്ത്രി ചീറ്റകളുടെ ചിത്രം പകര്‍ത്തിയത് കാമറയുടെ കാപ് തുറക്കാതെയോ? വൈറലായി ചിത്രം

തന്റെ ജന്മദിനത്തില്‍ നമീബിയയിൽ നിന്നും രാജ്യത്ത് എത്തിച്ച ചീറ്റകളുടെ ചിത്രം പകര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ മോഡി ചീറ്റകളുടെ ഫോട്ടോ എടുത്തത് കാമറയുടെ കാപ് തുറക്കാതെയാണ് എന്ന് തരത്തിലുള്ള ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിർകാറാണ് ട്വിറ്ററിൽ പ്രധാനമന്ത്രി കാമറയുടെ കാപ് തുറക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവച്ചത്. ഇതോടെ മോഡിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി.

നിക്കോണ്‍ ക്യാമറയിലാണ് മോഡി ഫോട്ടോ എടുത്തത്. എന്നാല്‍ എഡിറ്റ് ചെയ്തയാള്‍ കാനന്‍ കാമറയുടെ കാപ് ആണ് ചിത്രത്തില്‍ ഉപയോഗിച്ചത്. ഇതോടെയാണ് ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ തൃണമൂൽ എംപി തന്റെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Naren­dra Modi Click­ing Pics of Chee­tah With Nikon Cam­era With­out Tak­ing Out Canon Cover
You may also like this video

Exit mobile version