Site iconSite icon Janayugom Online

നരേന്ദ്രമോഡിക്ക് ഭിന്നിപ്പിക്കാനെ അറിയൂ, കാര്യങ്ങള്‍ കൈകാര്യം ചെയ്യാനറിയില്ല: വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ്

paralaka prabhakarparalaka prabhakar

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധനും നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമാകുമെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ മോഡിക്ക് കഴിവുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ഏറെ പിന്നിലാണെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്‌സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈ്‌സിസ്’ എന്ന പരകാലയുടെ പുസ്തകം മെയ് 14ന് ബെംഗളൂരുവില്‍ പുറത്തിറക്കിയിരുന്നു. മോഡി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകാല മോഡിക്കതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

2014ലെ തെരഞ്ഞെടുപ്പില്‍ ‘വികസന’ത്തിന്റെ തട്ടകത്തില്‍ വിജയിച്ച ബിജെപി ഹിന്ദുത്വയെ ഉയര്‍ത്തികൊണ്ട് വരികയായിരുന്നെന്ന് ഡോ. പ്രഭാകര്‍ പറഞ്ഞു. മോഡിയുടെയും ബിജെപിയുടെയും യഥാര്‍ത്ഥ ഉദ്ദേശം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയായിരുന്നുവെന്ന് പരകാല വിമര്‍ശിച്ചു.

Eng­lish Sum­ma­ry: Naren­dra Modi knows how to divide, not how to man­age things

You may also like this video

YouTube video player
Exit mobile version