വിദ്വേഷ പരാമര്‍ശങ്ങളില്‍ കുറവുവരുത്താതെ തെരഞ്ഞെടുപ്പ് പ്രചരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയില്‍ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കണമെന്ന് മോഡി മധ്യപ്രദേശില്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. ന്യൂനപക്ഷത്തിന് മുന്‍ഗണന നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മധ്യപ്രദേശിലെ ധാറില്‍ പ്രചരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നതിനോ കോണ്‍ഗ്രസിന് കഴിയാതിരിക്കണമെങ്കില്‍ തനിക്ക് 400 സീറ്റുകള്‍ ആവശ്യമാണെന്ന് മോഡി പറഞ്ഞു.
സാം പിട്രോഡയുടെ വിവാദ പ്രസ്താവനയെയും നരേന്ദ്ര മോഡി വളച്ചൊടിച്ചു. പിട്രോഡ ദക്ഷിണേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് മോഡി വിമര്‍ശിച്ചു. അധിക്ഷേപങ്ങള്‍ തനിക്ക് നേരെയാണെങ്കില്‍ സഹിക്കാം. പക്ഷേ ജനത്തിനു നേരെയാവുമ്പോള്‍ സഹിക്കാന്‍ കഴിയില്ല. ഈ വംശീയ മാനസികാവസ്ഥ അംഗീകരിക്കില്ലെന്നും മോഡി പറഞ്ഞു.
English Summary: Narendra Modi tightens hate speech
You may also like this video