Site iconSite icon Janayugom Online

നരേന്ദ്രമോഡിയുടെ സന്ദര്‍ശനം:റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തെ ത്തുടര്‍ന്ന് ഗതാഗത ക്രമീകരണത്തിനായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം .എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം.കയർ കഴുത്തിൽ കുരുങ്ങി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു

Eng­lish Summary:
Naren­dra Mod­i’s vis­it: Bik­er dies after get­ting entan­gled in road rope

You may also like this video:

Exit mobile version