Site icon Janayugom Online

ഉഷ്ണമേഖല കൊടുങ്കാറ്റ്: ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം മാറ്റിവെച്ച് നാസ

ഉഷ്ണമേഖല കൊടുങ്കാറ്റായ നിക്കോള്‍ ഫ്‌ളോറിഡന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നാസയുടെ ഏറ്റവും പുതിയ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്ച വിക്ഷേപണം ചെയ്യാമെന്ന് തീരുമാനിച്ചിരിക്കെയാണ് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വീണ്ടും വിക്ഷേപണം മാറ്റിവച്ചിരിക്കുന്നത്. എഞ്ചിന്‍ തകരാറു മൂലം, മുമ്പ് പല തവണ വിക്ഷേപണം മാറ്റിവെച്ചിട്ടണ്ട്. അടുത്ത ബുധന്‍ വരെയെങ്കിലും നീട്ടിവെയ്‌ക്കേണ്ടിവരുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

അതീവ അപകടകാരിയായ കാറ്റഗറി 1 ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ പെടുന്നതായിരിക്കും, ഫ്‌ളോറിഡയുടെ അറ്റ്‌ലാന്റിക് തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന നിക്കോള്‍ കൊടുങ്കാറ്റ്. ചുഴലിക്കാറ്റിന്റെ ഭീതിയിലാണെങ്കിലും റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് മാറ്റിയിട്ടില്ല. കൊടുംകാറ്റിനെയും മഴയെയുമൊക്കെ തരണം ചെയ്യാന്‍ പാകത്തിനാണ് ആര്‍ട്ടെമിസ്-1 നിര്‍മിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.

Eng­lish Sum­ma­ry: NASA post­pones Artemis 1 moon rock­et launch
You may also like this video

Exit mobile version