ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ റഷ്യ ബഹിരാകാശത്ത് ആയുധമൊരുക്കിയെന്ന് നാസ.തീവ്ര വലതുപക്ഷവാദിയാണ് അദ്ദേഹം. ലക്ഷക്കണക്കിന് ചെറിയ ലോഹപാളികളെ (പെല്ലറ്റുകൾ) ഒരേസമയം ഭ്രമണപഥത്തിൽ വിന്യസിച്ച് ഒന്നിലധികം ഉപഗ്രഹങ്ങളെ ഒരേസമയം പ്രവർത്തനരഹിതമാക്കാനോ കേടുവരുത്താനോ കഴിയുന്ന സാങ്കേതിക വിദ്യയാണ് റഷ്യ തയ്യാറാക്കിയതെന്ന് നാറ്റോ രാജ്യങ്ങളുടെ ഇന്റലിജൻസ് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിക്കുന്നു.
ഭൂമിയിൽനിന്ന് 550 കിലോ മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്‌റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. സ്‌റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഉക്രയ്ന്‍ റഷ്യന്‍ നീക്കങ്ങള്‍ മനസ്സിലാക്കുന്നത് എന്നാണ് കരുതുന്നത്. ഇത് ചെറുക്കാനാണ് സോൺ എഫക്‌ട് എന്ന ആയുധം റഷ്യ രൂപകൽപ്പനചെയ്‌തതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്‌തു.

